ആലുവ: ഇടപ്പള്ളിയിൽ ഓട്ടോറിക്ഷ മീഡിയനിൽ ഇടിച്ചുമറിഞ്ഞ് മരിച്ച ഡ്രൈവർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആലുവ തായിക്കാട്ടുകര പട്ടാടുപാടത്ത് ദേവിവിലാസത്തിൽ ലക്ഷ്മണനാണ് (മുരുകൻ 51) ഇന്നലെ കളമശേരി മെഡിക്കൽ കോളേജിൽ നടത്തിയ കൊവിഡ് പരിശോധനയിൽ പോസിറ്റീവാണെന്ന് കണ്ടെത്തിയത്.
വ്യാഴാഴ്ച്ച ഉച്ചയോടെ ഇടപ്പള്ളി കിൻഡർ ആശുപത്രിക്ക് സമീപമായിരുന്നു അപകടം. തായിക്കാട്ടുകര ഗാരേജിന് സമീപത്തെ ഓട്ടോറിക്ഷ സ്റ്റാന്റിൽ ഡ്രൈവറായ മുരുകൻ എറണാകുളത്തേക്ക് പോകുമ്പോഴായിരുന്നു അപകടം. കൊവിഡ് പരിശോധന ഫലം പോസിറ്റീവായതോടെ സ്റ്റാൻഡിലെ മറ്റ് ഡ്രൈവർമാർ, സമീപത്തെ കച്ചവടക്കാർ, അപക സ്ഥലത്ത് നിന്ന് കളമശേരി കിൻഡർ ആശുപത്രിയിലേക്ക് എത്തിച്ചവർ എന്നിവർ ഉൾപ്പെടെ നിരവധി പേർ ക്വാറന്റെയിനിലാകും. കൊവിഡ് മാനദണ്ഡപ്രകാരം മൃതദേഹം സംസ്കരിച്ചു.