കാലടി: അവധി ദിനത്തിലും നിലീശ്വരം എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ ഓൺലൈൻ അഡ്മിഷന് ഹെൽപ്പ് ഡസ്ക് പ്രവർത്തിച്ചു .കെ.എസ്.ടി .എയുടെയും നാഷണൽ സർവീസ് സ്കീമിന്റെയും നേതൃത്വത്തിട്രൽ ഒരേ സമയം അഞ്ച് പേർക്ക് ഓൺലൈൻ അപേക്ഷ നൽകാം. മറ്റു പഞ്ചായത്തുകളിലെ സ്കൂളുകളിലെ കുട്ടികളും അവസരം പ്രയോജനപ്പെടുത്തുന്നുണ്ട്. പ്രിൻസിപ്പൽ അഞ്ചുമോഹൻ ,ഹെഡ്മാസ്റ്റർ ആർ ഗോപി എന്നിവർ നേതൃത്വം നൽകി .