കൊച്ചി: എറണാകുളം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന രണ്ടുരോഗികൾ ഇന്നലെ മരിച്ചു. ആലുവ എടയപ്പുറം മല്ലിശേരി എം.പി. അഷറഫ് (53), കൂനമ്മാവ് സെന്റ് തെരേസാസ് കോൺവെന്റിലെ സിസ്റ്റർ എയ്ഞ്ചൽ (80) എന്നിവരാണ് മരിച്ചത്. കന്യാസ്ത്രീയുടെ മരണകാരണം കൊവിഡ് ആണോയെന്ന് സ്ഥിരീകരിക്കുന്നതിന് ശരീരസ്രവം ആലപ്പുഴയിലെ എൻ.ഐ.വി ലാബിലേക്ക് അയച്ചിരിക്കുകയാണ്. ഇവർക്ക് ഉയർന്ന രക്തസമ്മർദവും കൊളസ്ട്രോളുമുണ്ടായിരുന്നു.