കൊച്ചി: കേന്ദ്ര പൊതുമേഖലാ വളം നിർമ്മാണശാലയായ ഫെർട്ടിലൈസേഴ്‌സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ
ലിമിറ്റഡിന്റെ (ഫാക്ട് ) പ്രധാന ഓഡിറ്റോറിയമായ എം.കെ.കെ നായർ ഹാൾ എലൂർ നഗരസഭയുടെ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിന് വിട്ടുനൽകി. ഉദ്യോഗമണ്ഡലിലെ ഹാളിൽ 100 കിടക്കകൾ സജ്ജീകരിക്കാനാകും. കട്ടിൽ, കിടക്ക തുടങ്ങിയ സൗകര്യങ്ങളും കോർപ്പറേറ്റ് സാമൂഹിക ഉത്തരവാദിത്തത്തിന്റെ ഭാഗമായി ഫാക്ട് വിതരണം ചെയ്തു.

ഫാക്ട് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ കിഷോർ റുംഗ്ത എലൂർ നഗരസഭ ചെയർപേഴ്‌സൺ സി. പി. ഉഷയ്ക്ക് സെന്ററിലേക്ക് വേണ്ട സാമഗ്രികൾ കൈമാറി. നഗരസഭ സെക്രട്ടറി സുഭാഷ്, മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവരും പങ്കെടുത്തു.