snvhss-n-paravur
നന്ത്യാട്ടുകുന്നം എസ്.എൻ.വി സ്കൂളിലെ വിദ്യാർത്ഥികൾ ശേഖരിച്ച സാധനസാമഗ്രികൾ പറവൂർ തഹസിൽദാർ എം.എച്ച്. ഹരിഷിന് പ്രിൻസിപ്പൽ വി.പി. ജയശ്രീ കൈമാറുന്നു.

പറവൂർ: പറവൂരിലെ കൊവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രത്തിലേയ്ക്ക് ആവശ്യമായ സാധനസമാഗ്രികൾ ശേഖരിച്ച് നൽകി നന്ത്യാട്ടുകുന്നം എസ്.എൻ.വി സംസ്കൃതം ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ. നാഷണൽ സർവീസ് സ്കീം, സകൗട്ട് ആൻഡ് ഗൈഡ്സ് എന്നിവയിൽ പ്രവർത്തിക്കുന്ന വിദ്യാർത്ഥികൾ അദ്ധ്യാപകരുടെ സഹായത്തോടെ കൊവിഡ് പ്രോട്ടോക്കോൾ നിർദ്ദേശം അനുസരിച്ച് വീടുകളിൽ കയറി ബെഡ്ഷീറ്റ്, ബക്കറ്റ്, മഗ്ഗ് തുടങ്ങിയ സാധനങ്ങൾ ശേഖരിച്ചത്. പറവൂർ താലൂക്ക് ഓഫീസിൽ എത്തിച്ച് ശേഷം തഹസിൽദാർ എം.എച്ച്. ഹരീഷിന് കൈമാറി. പ്രിൻസിപ്പൽ വി.പി. ജയശ്രീ ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കോഡിനേറ്റർ പ്രമോദ് മാല്യങ്കര, കെ.പി. സജിമോൻ, ആർ. ശ്രീകല എന്നിവർ നേതൃത്വം നൽകി.