sathyavruthan

തൃപ്പൂണിത്തുറ: എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ തെക്കുംഭാഗം എസ്.എൻ.ഡി.പി യോഗം 2637-ാം നമ്പർ ശാഖയിലെ സഹോദരൻ അയ്യപ്പൻ കുടുംബ സദസിന്റെ ആഭിമുഖ്യത്തിൽ ആദരിച്ചു.കൊവിഡ് പ്രോട്ടോകോൾ പ്രകാരമുള്ള സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ച് കുട്ടികളുടെ വസതികളിൽ എത്തിയാണ് ട്രോഫിയും, ക്യാഷ് അവാർഡും നൽകിയത്. അവാർഡ് വിതരണം നഗരസഭ കൗൺസിലർ കെ.ജി. സത്യവ്രതൻ നിർവഹിച്ചു.ശാഖ സെക്രട്ടറി സോമൻ മാനാറ്റിൽ,സഹോദരൻ അയ്യപ്പൻ കുടുംബ സദസ് പ്രസിഡന്റ് ജയൻ പുതു വാതുരുത്തേൽ, സെക്രട്ടറി അശോകൻ നികർത്തിൽ,ജോ.സെക്രട്ടറി ബിനിൽ മാളിയേക്കൽ,യൂണിറ്റ് ട്രഷറർ ബാബു എന്നിവർ ചടങ്ങിൽ പങ്കെടുത്തു.