കോലഞ്ചേരി: ലയൺസ് ക്ലബ്ബിന്റെ സന്നദ്ധ, സേവന പ്രവർത്തനങ്ങളുടെ ഭാഗമായി വിദ്യാദർശിനി പദ്ധതിയുടെ ഉദ്ഘാടനം എം.എൽ.എ വി.പി സജീന്ദ്രൻ നിർവഹിച്ചു. പദ്ധതിയുടെ ഭാഗമായി മാങ്ങാട്ടൂർ അങ്കണവാടിയ്ക്ക് ടിവി നൽകി. പ്രസിഡന്റ് പി.എം പൗലോസ്, സെക്രട്ടറി പി.വി ചാക്കോ, എൽദോസ് പി.പോൾ, ഡിസ്ട്രിക്ട് ഭാരവാഹികളായ ടി.എം തമ്പി, കെ.പി പീറ്റർ, വി.പി പോൾ, പഞ്ചായത്തംഗം ജോസ്.വി ജേക്കബ് തുടങ്ങിയവർ സംബന്ധിച്ചു.