നെടുമ്പാശേരി: നെടുമ്പാശേരി ഗ്രാമപഞ്ചായത്ത് സമൂഹ അടുക്കള അഴിമതി വിജിലൻസ് അന്വേക്ഷിക്കണമെന്നും പഞ്ചായത്ത് ഭരണസമിതി രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ട് മഹിളാ മോർച്ച പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച അടുപ്പ്പൂട്ടി പ്രതിഷേധം മഹിളാ മോർച്ച ജില്ലാ കമ്മിറ്റിയംഗം ശാരി വിനോദ് ഉദ്ഘാടനം ചെയ്തു.
ഇന്ദിര മോഹനൻ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി മണ്ഡലം വൈസ് പ്രസിഡന്റ് രജന ഹരീഷ്, മഹിള മോർച്ച മണ്ഡലം പ്രസിഡന്റ് ഷീജ മധു, ജനറൽ സെക്രട്ടറി ഗിരിജ രാജൻ, വൈസ് പ്രസിഡന്റ് ദീപ്തി സുധീഷ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ലീല രാംദാസ് എന്നിവർ പങ്കെടുത്തു. പഞ്ചായത്തിലെ വിവിധ പ്രദേശത്തളിൽ മഹിളാ മോർച്ച പ്രവർത്തകരുടെ വീടുകളിലും പ്രതിഷേധം നടന്നു.