നെടുമ്പാശേരി: അന്തരിച്ച എം.എ. മോഹനന്റെ പത്താമത് അനുസ്മരണ വാർഷിക ദിനം ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി എം.എ. ബ്രഹ്മരാജ് ഉദ്ഘാടനം ചെയ്തു. പി.ഡി. വിനോജ് അദ്ധ്യക്ഷത വഹിച്ചു. അങ്കമാലി സേവാഭാരതി ജനറൽ സെക്രട്ടറി സി.ആർ.സുധാകൻ, അരുൺകുമാർ പണിക്കർ, കെ.വി. വിജയകുമാർ, പി.എൻ. സതീശൻ, രജന ഹരീഷ്, ശാരി വിനോദ്, ലക്ഷമണൻ, ഷൺമുഖൻ, വേണുഗോപാൽ എന്നിവർ സംസാരിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ അനഘ അശോകൻ, അനുജ വിശ്വംഭരൻ, സ്‌നിയ സതീശൻ എന്നിവരെ ആദരിച്ചു.