bdjs
ബി.ഡി.ജെ.എസ് ചേരാനല്ലൂർ പഞ്ചായത്ത് കമ്മിറ്റി ഓഫീസ് ജില്ലാ പ്രസിഡന്റ് എ.ബി. ജയപ്രകാശ് ഉദ്ഘാടനം ചെയ്യുന്നു. കെ,.കെ. പീതാംബരൻ, അനിരുദ്ധ് കാത്തികേയൻ, അഡ്വ. ശ്രീകുമാർ തട്ടാരത്ത്, ഐ. ശശിധരൻ, വി.വി. രമേഷ്, വി.ജെ. സോജൻ, ജിജി മോത്തി എന്നിവർ സമീപം

കൊച്ചി: ബി.ഡി.ജെ.എസ് ചേരാനല്ലൂർ പഞ്ചായത്ത് കമ്മിറ്റി ഓഫീസ് ജില്ലാ പ്രസിഡന്റ് എ.ബി. ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.കെ. പീതാംബരൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി അനിരുദ്ധ് കാത്തികേയൻ, ജില്ലാ സെക്രട്ടറി അഡ്വ. ശ്രീകുമാർ തട്ടാരത്ത്, മണ്ഡലം വൈസ് പ്രസിഡന്റ് അർജുൻ ഗോപിനാഥ്, എം.വി. രവി, പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ് എ.കെ. വിദ്യാധരൻ, ജിജി മോത്തി, പഞ്ചായത്ത് കമ്മിറ്റി ചുമതലയുള്ള മണ്ഡലം സെക്രട്ടറി ഐ. ശശിധരൻ, പഞ്ചായത്ത് പ്രസിഡന്റ് വി.ജെ. സോജൻ, ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് വി.വി. രമേഷ് എന്നിവർ പങ്കെടുത്തു.