മൂവാറ്റുപുഴ: തൃക്കളത്തൂർ ശ്രീരാമസ്വാമിക്ഷേത്രത്തിൽ പ്രതീകാത്മകമായി ഇല്ലംനിറ ചടങ്ങുകൾ നടത്തി. ക്ഷേത്രം മേൽശാന്തി വാരണംകോട്ട് മഠം ശങ്കരൻപോറ്റിയുടെ മുഖ്യകാർമ്മികത്വത്തിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു ചടങ്ങുകൾ. ക്ഷേത്രത്തിന് മുന്നിലെ തിരുനിലം പാടശേഖരത്തിലെ നെൽകതിരുകളാണ് ഇല്ലംനിറയ്ക്കായി ഉപയോഗിച്ചത്. ക്ഷേത്രഗോപുരത്തിന് പുറത്ത് പ്രത്യേകം തയ്യാറാക്കിയ നെൽകതിരുകൾ മേൽശാന്തി ശുദ്ധിവരുത്തി മണ്ഡപത്തിൽ സജ്ജമാക്കിയ പീഠത്തിൽ വച്ച് നിവേദിച്ചാണ് ശ്രീകോവിലേക്ക് എഴുന്നള്ളിച്ചത്. ഉപദേവതമാർക്കും നെൽകതിരുകൾ സമർപ്പിച്ചു.