കോതമംഗലം: കുടിവെള്ളടാങ്ക് വൃത്തിയാക്കുന്നതിനിടയിൽ ഗൃഹനാഥൻ കുഴഞ്ഞുവീണ് മരിച്ചു. ചേലാട് റോസ് ഗാർഡനിൽ മേക്കാമാലിൽ പരേതനായ മാത്തുക്കുട്ടിയുടെ മകൻ എം.എം. പോൾ (74) ആണ് മരിച്ചത്. ഇന്നലെ രാവിലെ 10.15 ഓടെയാണ് സംഭവം. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് കുറുമറ്റത്തുള്ള ഇന്ത്യ പെന്തക്കോസ്ത് ചർച്ച് സെമിത്തേരിയിൽ. ഭാര്യ: ലീല. മക്കൾ: ഡോ. ബിജുപോൾ (ഓസ്‌ട്രേലിയ), ദീപുപോൾ (യു.കെ).