പള്ളുരുത്തി: കുമ്പളങ്ങി കൊൺവെന്റ് പരിസരത്തുവച്ചുണ്ടായ ബൈക്കപകടത്തിൽ യുവാവ് മരിച്ചു. കുമ്പളങ്ങി കാളിപ്പറമ്പിൽ ജോയിയുടെ മകൻ ആന്റണി ഷെല്ലി (25) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 9 മണിയോടെയാണ് അപകടം. സംസ്‌കാരം നാളെ (ഞായർ) വൈകിട്ട് 3ന് പഴങ്ങാട് സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ. അമ്മ: ജൂലി. സഹോദരൻ: ഷാനൽ.