ആലുവ: വളർത്തുനായയെ കാണാനില്ലെന്ന് സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ അറിയിച്ച് ചലച്ചിത്രതാരം. '18- ാം പടി' എന്ന ചിത്രത്തിൽ അയ്യപ്പൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ആലുവ ചൂർണിക്കര പട്ടേരിപ്പുറം സ്വദേശി അക്ഷയ് രാധാകൃഷ്ണനാണ് തന്റെ നായയെ കണ്ടെത്താൻ സഹായം തേടിയത്. കണ്ടുപിടിക്കുന്നവർക്ക് 20,000 രൂപ പ്രതിഫലവും വാഗ്ദാനം ചെയ്തിട്ടുണ്ട്.
'വീരൻ' എന്ന് പേരിട്ടിരിക്കുന്ന നാടൻ ഇനത്തിൽപ്പെട്ട നായ അക്ഷയിന്റെ സന്തതസഹചാരിയാണ്. വലത്തേചെവി എപ്പോഴും താഴോട്ട് മടങ്ങിക്കിടക്കും.
വ്യാഴാഴ്ചയാണ് വീടിന്റെ പരിസരത്തുനിന്ന് നായയെ കാണാതാവുന്നത്. വീട്ടിൽനിന്ന് അധികദൂരം സഞ്ചരിക്കാറില്ല. അഴിച്ചു വിടുമ്പോൾ കഴുത്തിൽ തുടലോ ബെൽറ്റോ ഇട്ടിരുന്നില്ല. നായയുടെ പേരിലുള്ള ഇൻസ്റ്റാഗ്രാം അക്കൗണ്ടിനും നിരവധി ഫോളോവേഴ്‌സ് ഉണ്ട്.