covi

കൊച്ചി: 132 പേർക്കുകൂടി ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 863 ആയി. 66 പേർ രോഗമുക്തരായി. വീടുകളിൽ ഇന്നലെ 494 പേരെക്കൂടി നിരീക്ഷണത്തിലാക്കി. കാലയളവ് അവസാനിച്ച 666 പേരെ ഒഴിവാക്കി. 11,313 പേരാണ് ഇപ്പോൾ നിരീക്ഷണത്തിൽ. ഇന്നലെ 69 പേരെക്കൂടി വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഐ.എൻ.എസ് സഞ്ജീവനിയിലെ ജീവനക്കാർക്ക് കൊവിഡ് ബാധിച്ചിട്ടില്ലെന്ന് നാവികസേന അറിയിച്ചു.

 സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവർ: 109

 നാവികസേന ഉദ്യോഗസ്ഥർ: 22

 ആരോഗ്യപ്രവർത്തക: 1

 ഇതരസംസ്ഥാനത്തുനിന്നും എത്തിയവർ: 23
മുംബയിൽ നിന്നെത്തിയ പിണ്ടിമന സ്വദേശി (50)
മുംബയിൽ നിന്നെത്തിയ കോട്ടപ്പടി സ്വദേശി (31)
തമിഴ്‌നാട് സ്വദേശികൾ: 21