പെരുമ്പാവൂർ: വീടിന് സമീപത്തെ തോട്ടിൽ മീൻ പിടിക്കുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു. വളയൻചിറങ്ങര അമ്പലത്തുംകുടി അശോകന്റെ മകൻ അജിത്താണ് (32) മരണമടഞ്ഞത്. വ്യാഴാഴ്ച രാത്രി 8 മണിയോടെ മീൻപിടിക്കാൻ പോയ അജിത്ത് രാത്രി വൈകിയും തിരിച്ചെത്താത്തതിനെത്തുടർന്ന് വീട്ടുകാരും സമീപവാസികളും നടത്തിയ തെരച്ചിലിലാണ് തോട്ടിൽ മൃതദേഹം കണ്ടെത്തിയത്. ഭാര്യ: അംഗിത. മാതാവ്: ശോഭന.