ആലുവ: ആലുവ ലാർജ് ക്ലസ്റ്ററിൽ ഇന്നലെ 12 പേർക്ക് കൊവിഡ് സ്ഥീരീകരിച്ചു. ക്ലസ്റ്ററിൽ ഏറ്റവും അധികം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്ന കീഴ്മാട് ഗ്രാമപഞ്ചായത്തിലാണ് ഇതിൽ എട്ട് കേസുകളും. 150ലേറെ കൊവിഡ് കേസുകളുണ്ടായിരുന്നെങ്കിലും ഇവിടെ അഞ്ച് ദിവസത്തെ ഇടവേളക്ക് ശേഷമാണ് വീണ്ടും പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തത്. ആലുവ നഗരസഭയിൽ രണ്ടും എടത്തല, കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്തുകളിൽ ഒന്നും വീതം പോസിറ്റീവ് കേസുകളാണുള്ളത്.