തിരുവനന്തപുരം: കഴിഞ്ഞ ഉമ്മൻചാണ്ടി സർക്കാർ കേരളത്തിൽ വികസനം സാദ്ധ്യമാക്കിയപ്പോൾ നാലുവർഷം കൊണ്ട് പിണറായി സർക്കാർ കേരളത്തിൽ വികസന വിരുദ്ധതയാണ് തുടരുന്നതെന്ന് വി.ഡി. സതീശൻ എം.എൽ.എ പറഞ്ഞു. കരമന - കളിയിക്കാവിള റോഡ് വികസനം അനന്തമായി നീളുന്നതിനെതിരെ കാട്ടാക്കട ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ബാലരാമപുരം കൊടിനടയിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാട്ടാക്കട ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് വണ്ടന്നൂർ സന്തോഷ് പ്രതിഷേധ ധർണയിൽ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി അംഗം ബി.എൻ. ശ്യാംകുമാർ മുഖ്യപ്രഭാഷണം നടത്തി. നേമം ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് അഡ്വ.എം. മണികണ്ഠൻ, ഡി.സി.സി ജനറൽ സെക്രട്ടറി എം. മഹേന്ദ്രൻ, വിളപ്പിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എ. ബാബുകുമാർ, ഹാന്റക്‌സ് മുൻ പ്രസിഡന്റ് പെരിങ്ങമ്മല വിജയൻ, മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരായ ബാലരാമപുരം സുധീർ, നരുവാമൂട് രാമചന്ദ്രൻ, നക്കോട് അരുൺ, വീരേന്ദ്രകുമാർ, പള്ളിച്ചൽ പഞ്ചായത്ത് പ്രസിഡന്റ് മല്ലിക വിജയൻ,വൈസ് പ്രസിഡന്റ് പള്ളിച്ചൽ സതീഷ്,പൂങ്കോട് സുനിൽ, സേവാദൾ ജില്ലാ ഭാരവാഹികളായ ഭഗവതിനട പ്രശാന്ത്, ശ്രീക്കുട്ടി സതീഷ്, നിയോജക മണ്ഡലം പ്രസിഡന്റ് കാട്ടാക്കട ജയൻ, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ശ്യാംലാൽ വെളിയംകോട്, വടക്കേവിള ശശി, വി.ശിവൻപിള്ള, ഷാജിദാസ് കാട്ടാക്കട എന്നിവർ സംസാരിച്ചു.