
പരീക്ഷാഫലം
നാലാം സെമസ്റ്റർ ബി.എഡ് ഡിഗ്രി പരീക്ഷാഫലം വെബ്സൈറ്റിൽ.
പ്രാക്ടിക്കൽ
ഒന്നാം സെമസ്റ്റർ എം.എസ് സി ഇലക്ട്രോണിക്സ് പ്രാക്ടിക്കൽ പരീക്ഷ 6, 7 തീയതികളിൽ അതതു കേന്ദ്രങ്ങളിൽ നടത്തും.
പിഎച്ച്.ഡി കോഴ്സ്
പിഎച്ച്.ഡി കോഴ്സ് വർക്ക് (ജൂലായ് 2020 സെഷൻ) പരീക്ഷയ്ക്ക് അപേക്ഷിക്കുന്നതിനുളള തീയതി 30 വരെ നീട്ടി.
ടൈംടേബിൾ
രണ്ടാം സെമസ്റ്റർ എം.ബി.എ (എസ്.ഡി.ഇ - 2018 അഡ്മിഷൻ) ഡിഗ്രി പരീക്ഷ 17 മുതൽ നടത്തും.
തീയതി നീട്ടി
ആറാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ.എൽ എൽ.ബി/ബി.കോം.എൽ എൽ.ബി/ബി.ബി.എ.എൽ എൽ.ബി പരീക്ഷകളുടെ സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനും അപേക്ഷിക്കേണ്ട തീയതി 6 വരെ നീട്ടി.