വിവിധ യൂണിവേഴ്സിറ്റികളിൽ കാറ്റഗറി നമ്പർ 215/18 പ്രകാരം വിജ്ഞാപനം ചെയ്ത അസിസ്റ്റന്റ് തസ്തികയിലേക്ക് പ്രമാണപരിശോധന കൊവിഡ് നിർവ്യാപനത്തിനുളള മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് 7, 8, 9, 10 തീയതികളിൽ പി.എസ്.സി. ആസ്ഥാന ഓഫീസിലും വിവിധ ജില്ലാ ഓഫീസുകളിലുമായി പൂർത്തിയാക്കും.
അഭിമുഖം
കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിൽ കാറ്റഗറി നമ്പർ 19/15 പ്രകാരം വിജ്ഞാപനം ചെയ്ത ഡിവിഷണൽ അക്കൗണ്ടന്റ് (എൻ.സി.എ.- പട്ടികജാതി) തസ്തികയിലേക്ക് 8 ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. ഇന്റർവ്യൂ മെമ്മോ പ്രൊഫൈലിൽ. മെമ്മൊ ലഭിക്കാത്തവർ 0471 2546242 എന്ന നമ്പരിൽ ബന്ധപ്പെടണം.
പട്ടികജാതി/പട്ടികവർഗ വികസന കോർപ്പറേഷൻ ലിമിറ്റഡിൽ കാറ്റഗറി നമ്പർ 82/18 പ്രകാരം വിജ്ഞാപനം ചെയ്ത കമ്പനി സെക്രട്ടറി കം ഫിനാൻസ് മാനേജർ തസ്തികയിലേക്ക് 8 ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. ഇന്റർവ്യൂ മെമ്മോ പ്രൊഫൈലിൽ. മെമ്മൊ ലഭിക്കാത്തവർ 0471 2546434 എന്ന നമ്പരിൽ ബന്ധപ്പെടണം.
കൊവിഡ്19 രോഗവ്യാപന ഭീതി നിലനിൽക്കുന്നതിനാൽ ഗൾഫ്/ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്നിട്ടുളളവർക്കും ക്വാറന്റെൻ കാലാവധിയിലുൾപ്പെട്ടവർക്കും മറ്റ് രോഗബാധയുളളവർക്കും ഹോട്ട്സ്പോട്ട്, കണ്ടെയ്ൻമെന്റ് സോണിൽ ഉൾപ്പെട്ടവർക്കും അപേക്ഷപ്രകാരം തീയതി മാറ്റി നൽകും. അഭിമുഖത്തിന് ഹാജരാകുന്നവർ വെബ്സൈറ്റിൽ ലഭ്യമാക്കിയിരിക്കുന്ന കൊവിഡ്19 ചോദ്യാവലി ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് അപ്ലോഡ് ചെയ്യണം.