തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കേരള സർവകലാശാല അവസാന സെമസ്റ്റർ ബിരുദാനന്തര ബിരുദ പരീക്ഷകൾ ഒഴികെയുള്ളവ മാറ്റിവച്ചു.
എം.ജി സർവകലാശാല നടത്താനിരുന്ന അവസാന സെമസ്റ്റർ, മേഴ്‌സി ചാൻസ്, സപ്ലിമെന്ററി പരീക്ഷകളൊഴികെ എല്ലാ പരീക്ഷകളും മാറ്റിവച്ചു.10 ന് ആരംഭിക്കാനിരുന്ന എൽ എൽ.ബി. റഗുലർ, സപ്ലിമെന്ററി പരീക്ഷകളും മാറ്റി. നാലാം സെമസ്റ്റർ പി.ജി അടക്കം വിവിധ പ്രോഗ്രാമുകളുടെ അവസാന സെമസ്റ്റർ പരീക്ഷകൾക്കും മേഴ്‌സി ചാൻസ്, സപ്ലിമെന്ററി പരീക്ഷകൾക്കും മാറ്റമില്ല. പരീക്ഷയെഴുതാൻ കഴിയാത്ത വിദ്യാർത്ഥികൾക്ക് റഗുലറായി എഴുത്ത്, പ്രാക്ടിക്കൽ പരീക്ഷയ്ക്ക് അവസരം നൽകുമെന്നും വൈസ് ചാൻസലർ അറിയിച്ചു.