kerala-university

ബിരുദാനന്തര ബിരുദ പരീക്ഷകൾ ഒഴികെ മാറ്റി

കോവിഡ്-19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കേരള സർവകലാശാലയുടെ കീഴിലുളള അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റർ MA/M.Sc./M.Com/MSW ബിരുദാനന്തര ബിരുദ കോഴ്സുകളുടെയും നാലാം സെമസ്റ്റർ സി.എസ്.എസ് കോഴ്സുകളുടെയും പരീക്ഷകൾ ഒഴികെ എല്ലാ പരീക്ഷകളും മാറ്റിവച്ചതായി പരീക്ഷാകൺട്രോളർ അറിയിച്ചു.

തിരുവനന്തപുരം കോർപറേഷൻ പരിധിയിലെ സി.എസ്.എസ്/അഫിലിയേറ്റഡ് കോളേജുകളിലെ ബിരുദാനന്തര ബിരുദ കോഴ്സുകൾ ഉൾപ്പെടെയുളള എല്ലാ പരീക്ഷകളും മാറ്റിവച്ചിട്ടുണ്ട്. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും.