നാലാഞ്ചിറ : അയിരൂർ ഇടത്രാമൺ വേലൂർ പത്രാലിൽ വീട്ടിൽ പരേതനായ അർജുനൻ ആചാരിയുടെ മകൻ വേണുഗോപാൽ ആചാരി (60, റിട്ട. സീനിയർ സ്റ്റാറ്റിറ്റിഷ്യൻ, ഠൗൺ പ്ളാനിംഗ്) നാലാഞ്ചിറ നിറ അമ്പാടിയിൽ (എൻ.ഐ.ആർ.എ 60) നിര്യാതനായി.

ഭാര്യ : റാന്നി എക്കിത്തറയിൽ വിജയശ്രീ. മക്കൾ : സഹ്യ വേണുഗോപാൽ (വിദ്യാർത്ഥിനി, ആയുർവേദ കോളേജ്, തിരുവനന്തപുരം). സവ്യ വേണുഗോപാൽ (വിദ്യാർത്ഥിനി, സെന്റ് ജോൺസ് മോഡൽ ഹൈസ്കൂൾ). സംസ്കാരം ഇന്ന് രാവിലെ 10 ന് തൈക്കാട് ശാന്തികവാടത്തിൽ.

ജെ. സരസ്വതി

തിരുവനന്തപുരം : പട്ടം പൊട്ടക്കുഴി പത്മവിലാസത്തിൽ ജെ. സരസ്വതി (റിട്ട. അസിസ്റ്റന്റ് രജിസ്ട്രാർ) നിര്യാതയായി. ഭർത്താവ് പി. ബാലകൃഷ്ണൻ (കോൺട്രാക്ടർ). മകൾ ബി.എസ്. ബിന്ദു. മരുമകൻ : സുരേഷ് (യു.എസ്. എംബസി ഓഫീസ്, തുർക്ക്മിനിസ്ഥാൻ)

ഭവാനി അമ്മ

തിരുവനന്തപുരം : മണക്കാട് കുരിയാത്തി ടി.സി. 71/3365, കെ.ആർ.ഡബ്ളിയു.എ 20, പണയിൽ വീട്ടിൽ കെ. ഭവാനി അമ്മ (88) നിര്യാതയായി. മക്കൾ : മോഹനൻ നായർ, ശശികുമാർ, വിജയകുമാർ, അംബിക കുമാരി, പരേതനായ അനിൽകുമാർ. മരുമക്കൾ : ചന്ദ്രിക മോഹൻ, പ്രഭാകുമാരി, ശശികല, സുകുമാരൻ നായർ, കൃഷ്ണവേണി. സഞ്ചയനം 14 ന് രാവിലെ 8 ന്.