തിരുവനന്തപുരം: എസ്.കെ.എസ്.എസ്.എഫ് അണക്കപ്പിള്ള യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.എസ്.വൈ.എസ് ജില്ലാ സെക്രട്ടറി ഷാനവാസ്‌ മാസ്റ്റർ കണിയാപുരം ഉദ്ഘാടനം ചെയ്തു.സഫ്ന ഷിയാസ്,കൃഷ്ണ പ്രിയ,ഫാത്തിമ നാദിർഷ,അൽ സഫ ഷജീർ,ആസിയ സുബൈർ,ഉനൈസ് ജഹാൻഗീർ ,ആമിനനാസർ എന്നീ വിദ്യാർത്ഥികളെയാണ് അനുമോദിച്ചത്.എസ്.കെ.എസ്.എസ്.എഫ് ജില്ലാ വൈസ് പ്രസിഡന്റ് റഫീഖ് അണക്കപ്പിള്ള നേതൃത്വം നൽകി.യൂണിറ്റ് പ്രസിഡന്റ് അനസ് അണക്കപ്പിള്ള,തൻസീൽ കണിയാപുരം,അൽഫാസ് തുടങ്ങിയവർ പങ്കെടുത്തു.