ലണ്ടൻ : കൊവിഡ് പശ്ചാത്തലത്തിൽ ബാഡ്മിന്റൺ വേൾഡ് ഫെഡറേഷൻ ഈ വർഷം നടക്കേണ്ടിയിരുന്ന രണ്ട് ടൂർണമെന്റുകൾ കൂടി റദ്ദാക്കി. കഴിഞ്ഞ ഫെബ്രുവരി - മാർച്ച് മാസങ്ങളിലായി നടക്കേണ്ടിയിരുന്ന ചൈനാ മാസ്റ്റേഴ്സ് ഈ ഒക്ടോബറിൽ നിശ്ചയിച്ചിരുന്ന ഡച്ച് ഓപ്പൺ എന്നീ ടൂർണമെന്റുകളാണ് റദ്ദാക്കിയത്. ചൈനാ മാസ്റ്റേഴ്സ് ആദ്യം മേയിലേക്കും പിന്നീട് ആഗസ്റ്റിലേക്കും നീട്ടിവച്ചിരുന്നു.