കൊച്ചി: ബി.ഡി.ജെ.എസ് എളമക്കര ഏരിയ വൈസ് പ്രസിഡന്റ് ടി.ജി വേണുഗോപാലിന്റെ ഒന്നാം ചരമ വാർഷിക ദിനത്തിൽ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ യോഗം മണ്ഡലം പ്രസിഡന്റ് കെ.കെ പീതാംബരൻ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് വി.എസ് രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു, മണ്ഡലം വൈസ് പ്രസിഡന്റ് അർജ്ജുൻ ഗോപിനാഥ് , സുമേഷ് ലാൽ, സുധവേണുഗോപാൽ, ആർ. ഗംഗാധരൻ, മണ്ഡലം സെക്രട്ടറി വിജയൻ നെരിശാന്തറ, കെ.ഡി ഗോപാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.