തിരുവനന്തപുരം : പാപ്പനംകോട് ശ്രീചിത്തിര തിരുനാൾ കോളേജ് ഒഫ് എൻജിനിയറിംഗിൽ പുതിയ ബി. ടെക് കോഴ്സിന് അനുമതി ലഭിച്ചു. കോളേജിലെ കമ്പ്യൂട്ടർ സയൻസ് ഡിപ്പാർട്ടുമെന്റിന് കീഴിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിംഗ് കോഴ്സിനാണ് എ.ഐ.സി.ടിയുടെയും കേരള ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയുടെയും അംഗീകാരം ലഭിച്ചത്. ഈ അക്കാഡമിക് വർഷത്തിൽ ആരംഭിക്കാനിരിക്കുന്ന ബാച്ചിൽ 60 സീറ്റുകളാണുള്ളത്.