forex

മുംബയ്: ഇന്ത്യയുടെ വിദേശ നാണയ ശേഖരം ജൂലായ് മൂന്നിന് അവസാനിച്ച വാരത്തിൽ 647 കോടി ഡോളറിന്റെ വർദ്ധനയുമായി സർവകാല റെക്കാഡ് ഉയരമായ 51,​325 കോടി ഡോളറിലെത്തി. തൊട്ടുമുമ്പത്തെ വാരത്തിൽ 127 കോടി ഡോളറിന്റെ വർദ്ധനയും ഉണ്ടായിരുന്നു. വിദേശ നാണയ ശേഖരം ആദ്യമായി 50,​000 കോടി ഡോളർ കടന്നത് ജൂൺ അഞ്ചിന് ആയിരുന്നു. അന്ന്,​ 822 കോടി ഡോളർ വർദ്ധനയുമായി 50,​170 കോടി ഡോളറായിരുന്നു.

കഴിഞ്ഞവാരം വിദേശ നാണയ ആസ്‌തി 566 കോടി ഡോളർ ഉയർന്ന് 47,​326 കോടി ഡോളറായി. ഡോളറിലാണ് രേഖപ്പെടുത്തുന്നത് എങ്കിലും ഡോളറിന് പുറമേ യൂറോ,​ യെൻ,​ പൗണ്ട് തുടങ്ങിയവയും ശേഖരത്തിലുണ്ട്. 3,​402 കോടി ഡോളറാണ് കരുതൽ സ്വർണ ശേഖരം; കഴിഞ്ഞവാരം വർദ്ധന 49.5 കോടി ഡോളർ.