ss

തിരുവനന്തപുരം: സാഹിതി ഏർപ്പെടുത്തിയിട്ടുള്ള രണ്ടാമത് ഗബ്രിയേൽ ഗാർസിയ മാർക്കേസ് പുരസ്‌കാരത്തിന് പ്രമുഖ എഴുത്തുകാരൻ പെരുമ്പടവം ശ്രീധരൻ അർഹനായി. സമഗ്ര സാഹിത്യ സംഭാവനകൾ കണക്കിലെടുത്താണ് അവാർഡെന്ന് പുരസ്‌കാര നിർണയ സമിതി ചെയർമാനും ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറുമായ പള്ളിയറ ശ്രീധരൻ വാർത്താക്കുറിപ്പിൽ അറിയിച്ചു. പ്രശസ്തിപത്രമടക്കമുള്ള അവാർഡ് ഈ മാസം അവസാനം പെരുമ്പടവത്തിന്റെ വീട്ടിൽ വച്ച് സമ്മാനിക്കും. പള്ളിയറ ശ്രീധരൻ ചെയർമാനും ഡോ. എസ്.രമേഷ്‌കുമാർ, ഫാ. സജി മേക്കാട്ട്, ബിന്നി സാഹിതി, കെ.കെ. പല്ലശ്ശന എന്നിവർ അംഗങ്ങളുമായിട്ടുള്ള ജഡ്ജിംഗ് കമ്മിറ്റിയാണ് അവാർഡ് നിർണയിച്ചത്.