ss



തിരുവനന്തപുരം: കോൺഗ്രസ് ജില്ലാ കമ്മിറ്റി അംഗവും തിരുവനന്തപുരം കോർപ്പറേഷൻ മുൻ കൗൺസിലറുമായ പുന്നശ്ശേരി രാജപ്പൻ (81 ) നിര്യാതനായി . ഏറെ നാളായി ഹൃദ്രോഗസംബന്ധമായ ചികിത്സയിൽ ആയിരുന്നു. കമലേശ്വരം വലിയവീട് ലെയിൻ പുന്നശ്ശേരി കുടുംബാംഗമാണ്.
1988-93 ൽ ഇന്നത്തെ മുട്ടത്തറ വാർഡുകൂടി ഉൾപ്പെടുന്ന പഴയ കമലേശ്വരം വാർഡിന്റെ കൗൺസിലർ ആയിരുന്നു പുന്നശ്ശേരി രാജപ്പൻ. 1990 ലെ കോർപറേഷൻ ഫിനാൻസ് കമ്മിറ്റി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യുഡിഎഫിനെ തോൽപ്പിക്കാൻ നടത്തിയ തട്ടിക്കൊണ്ടുപോകലിനിരയായ രണ്ട് യുഡിഎഫ് കൗൺസിലർമാരിൽ ഒരാളായിരുന്നു ഇദ്ദേഹം. മറ്റൊരാൾ മുൻ ശ്രീവരാഹം വാർഡ് കൗൺസിലർ ബി.പ്രേമാനന്ദൻ ആയിരുന്നു.
ഭാര്യ പരേതയായ ചെല്ലമ്മ. മകൾ :റീന.സി (ചാല ഗവ: ഹയർ സെക്കൻഡറി സ്‌കൂൾ അദ്ധ്യാപിക). മരുമകൻ: ജഗദീഷ് വി.എസ് (ബിസിനസ്). സഞ്ചയനം ഞായറാഴ്ച്ച രാവിലെ 8.30 ന്. പ്രസിഡന്റ് അച്യുതൻ നായരുടെ അദ്ധ്യക്ഷതയിൽ കൂടിയ കോൺഗ്രസ് അമ്പലത്തറ മണ്ഡലം കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.