ദുബായ്: യു.എ.ഇയിലെ പ്രവാസികൾക്കിടയിൽ നടത്തിയ കൊവിഡ് ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ദുബായ് പൊലീസിന്റെ പ്രത്യേക പുരസ്കാരം നേടിയ യു.എ.ഇയിലെ സാമൂഹിക പ്രവർത്തകൻ അഡ്വ. ഹാഷിക് തൈക്കണ്ടിയെ അനുമോദിച്ച് സൗഹൃദക്കൂട്ടായ്‌മ. കൊവിഡ് പ്രോട്ടോകോൾ മാനദണ്ഡങ്ങൾ പാലിച്ച് സംഘടിപ്പിച്ച ചടങ്ങിൽ ഭഗവതി ഗ്രൂപ്പ് എം.ഡി കെ.പി. സനത് നായർ മുഖ്യാതിഥിയായിരുന്നു.
പ്രവാസികൾക്കിടയിൽ നടത്തിയ നിയമ ബോധവത്കരണം, പ്രവാസികളുടെ മടക്കയാത്രയ്‌ക്കായി കോൺസുലേറ്റുമായി ബന്ധപ്പെട്ട് നടത്തിയ ക്രിയാത്മക പ്രവർത്തനങ്ങൾ, മരണമടഞ്ഞവരുടെ കുടുംബങ്ങൾക്കായുള്ള നിയമപോരാട്ടം, സൗജന്യ ചാർട്ടേർഡ് വിമാന സൗകര്യം ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ തുടങ്ങിയവ ഉൾപ്പെടെ ഹാഷിക് തൈക്കണ്ടി നടത്തിയ പ്രവർത്തനങ്ങളെ യോഗം അഭിനന്ദിച്ചു.
ചടങ്ങിൽ ഡിഫൻഡർ ഗ്രൂപ്പ് എം.ഡി ലസിത് കായക്കൽ, കെ.പി. സനത് നായർ എന്നിവർ ചേർന്ന് ഹാഷിക് തൈക്കണ്ടിയെ പൊന്നാടയണിയിച്ചു. രാധാകൃഷ്ണൻ നായർ, അളകാർ രാജ, കൗമുദി ടിവി യു.എ.ഇ പ്രതിനിധി ഷാജഹാൻ പൂവച്ചൽ, സരിൻ മോഹൻ, നൗഷാദ് നാദാപുരം, ആദിൽ സാദിഖ് ചാലാട് തുടങ്ങിയവർ പ്രസംഗിച്ചു.