തിരുവനന്തപുരം: പത്തനംതിട്ട, ഓമല്ലൂർ മുള്ളനിക്കാട്ട് മടിപ്പറമ്പിൽ കൊട്ടാരത്തിൽ എം. രവിവർമ്മ രാജ (79, തുമ്പ വി.എസ്.എസ്.സി റിട്ട. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ) തിരുവനന്തപുരം കോട്ടയ്‌ക്കകം കൃഷ്ണവിഹാർ, അജന്ത 21ൽ നിര്യാതനായി. പ്രഭാഷകനും എഴുത്തുകാരനുമായിരുന്നു. 'ജന്മസാഫല്യം' എന്ന ഗ്രന്ഥം 2018 ൽ പ്രസാധനം ചെയ്തിട്ടുണ്ട്. ക്ഷത്രിയ ക്ഷേമസഭയുടെ സംസ്ഥാന സെക്രട്ടറി, തിരുവനന്തപുരം യൂണിറ്റ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ശ്രീപദ്മനാഭസ്വാമി ടെമ്പിൾ ട്രസ്റ്റിൽ അംഗവും മൂല്യനിർണയ കമ്മിറ്റിയിൽ ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ്മയുടെ പ്രതിനിധി എന്ന നിലയിലും പ്രവർത്തിച്ചു. കോട്ടയ്‌ക്കകം അനന്തപദ്മനാഭ റസിഡന്റ്സ് അസോസിയേഷൻ പ്രഥമ പ്രസിഡന്റാണ്.
ഭാര്യ: വത്സല രവിവർമ്മ (അനന്തപുരത്തു കൊട്ടാരം, ഹരിപ്പാട്). മക്കൾ: രാജേശ്വരി വർമ്മ (അദ്ധ്യാപിക, ചെന്നൈ), ഹരികുമാർ വർമ്മ (മസ്‌കറ്റ്). മരുമക്കൾ: അജിത്ത് വർമ്മ (ചെന്നൈ), അഞ്ജലി വർമ്മ. സംസ്‌കാരം ഇന്ന് ഉച്ചയ്‌ക്ക് 12.30ന് ശാന്തികവാടത്തിൽ.