പത്തനംതിട്ട :കേരള കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് ഗോപി മുരിക്കേത്തിനെ ബി.ജെ.പി ജില്ലാ പ്രസിഡന്റ് അശോകൻ കുളനട പാർട്ടി അംഗത്വം നൽകി സ്വീകരിച്ചു. മുഖ്യമന്ത്രി രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് നടത്തുന്ന ബി.ജെ.പി ഏകദിന സത്യാഗ്രഹ സമര പന്തലിൽ എത്തിയ അദ്ദേഹത്തെ ബി.ജെ.പി ജില്ലാ പ്രസിഡന്റ് അശോകൻ കുളനട പൊന്നാട അണിയിച്ചു സ്വീകരിച്ചു. ജില്ലാ വൈസ് പ്രസിഡന്റ്മാരായ പി.ആർ.ഷാജി,എം. അയ്യപ്പൻകുട്ടി,ജില്ലാ കമ്മിറ്റി അംഗം അഡ്വ.എം.എൻ. ബാലകൃഷ്ണൻ നായർ എന്നിവരും ഒപ്പമുണ്ടായിരുന്നു.