കോന്നി: കോന്നി നിയോജക മണ്ഡലത്തിലെ പതിനൊന്ന് പഞ്ചായത്തുകളിലായി 1500 കിടക്കകളോടുകൂടി കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകൾ ആരംഭിക്കും. അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ, കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ജില്ലാ കളക്ടറെ സഹായിക്കാൻ സർക്കാർ നിയോഗിച്ച ഐ.എ.എസ് ഓഫീസർ എസ്.ചന്ദ്രശേഖർ എന്നിവരുടെ സാന്നിദ്ധ്യത്തിൽ നടന്ന യോഗത്തിലാണ് തീരുമാനം.
ഒരു പഞ്ചായത്തിൽ നൂറിൽ കുറയാത്ത കിടക്കകളോടുകൂടിയ താത്കാലിക ആശുപത്രിയാണ് ക്രമീകരിക്കുന്നത്. പഞ്ചായത്തുകൾക്ക് സർക്കാർ അനുവദിക്കുന്ന വിഹിതത്തിൽ നിന്ന് തുക ചെലവഴിച്ച് കിടക്കയും അനുബന്ധ ഉപകരണങ്ങളും വാങ്ങും.
സെന്ററുകൾ-- സീതത്തോട് പഞ്ചായത്ത്- ആങ്ങമൂഴി എസ്.എ.വി.എച്ച്.എസ്, ഗുരുകുലം യു.പി.എസ്, കെ.ആർ.പി.എം.എച്ച്.എസ് . ചിറ്റാർ പഞ്ചായത്ത്- എസ്.എൻ.ഡി.പി കോളേജ്, ഹോളി ഫാമിലി സ്‌കൂൾ ..
തണ്ണിത്തോട് പഞ്ചായത്ത്- കോളേജ് ഒഫ് അപ്ലയ്ഡ് സയൻസ്, ജി.എച്ച്.എസ്.എസ് എലിമുള്ളുംപ്ലാക്കൽ . മലയാലപ്പുഴ പഞ്ചായത്ത്- മുസലിയാർ കോളേജ് ഒഫ് ആർട്‌സ് ആൻഡ് സയൻസ്. മൈലപ്ര പഞ്ചായത്ത്- എസ്.എച്ച്.ഹൈസ്‌കൂൾ, മണ്ണാറക്കുളഞ്ഞി കാതോലിക് സെന്റർ.
കോന്നി പഞ്ചായത്ത്- എസ്.എ.എസ്.എസ്.എൻ.ഡി.പി കോളേജ്, താവളപ്പാറ സെന്റ് തോമസ് കോളേജ്, എലിയറയ്ക്കൽ അമൃത സ്‌കൂൾ. അരുവാപ്പുലം പഞ്ചായത്ത്- കല്ലേലി ഹോസ്പിറ്റൽ കോംപ്ലക്‌സ്. പ്രമാടം പഞ്ചായത്ത്- നേതാജി ഹൈസ്‌കൂൾ, വള്ളിക്കോട് പഞ്ചായത്ത്- എം.കൺവൻഷൻ സെന്റർ, കലഞ്ഞൂർ പഞ്ചായത്ത്- ഐ.ച്ച്.ആർ.ഡി കോളേജ്, മർത്തോമാ പാരീഷ് ഹാൾ, ഏനാദിമംഗലം- മൗണ്ട് സിയോൺ മെഡിക്കൽ കോളേജ്

ഓൺലൈനായി ചേർന്ന യോഗത്തിൽ വ്യവസായ ഭക്ഷ്യവകുപ്പ് ഡയറക്ടർ എസ്.ചന്ദ്രശേഖർ ഐ.എ.എസ്, ഡപ്യൂട്ടി കളക്ടർ ജെസിക്കുട്ടി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റു മാരായ ബീന മുഹമ്മദ് റാഫി, രവികല എബി, എം.വി.അമ്പിളി, എം.രജനി, റോബിൻ പീറ്റർ, സുനിൽ വർഗീസ് ആന്റണി, എം.മനോജ് കുമാർ, പ്രീത രമേശ്, തോമസ് മാത്യു, കെ.ജയലാൽ, ലിസിമോൾ ജോസഫ്,ആർ.ഡി.ഒ ഹരികുമാർ ,തഹസിൽദാർ ശ്രീകുമാർ തുടങ്ങിയവർ പങ്കെടുത്തു.