ആറൻമുള : പഞ്ചായത്തിലെ തെരുവുവിളക്ക് പരിപാലന പദ്ധതി കാര്യക്ഷമമായി നടപ്പാക്കണമെന്നാവശ്യപ്പെട്ട് പാർട്ടിയുടെ ബി.ജെ.പി യുടെ പഞ്ചായത്ത് അംഗങ്ങൾ കുത്തിയിരിപ്പ് സമരം നടത്തി.പഞ്ചായത്ത് എൽ.ഡി.എഫ് ഭരണ സമിതിയുടെ പിടിപ്പുകേടിനെ തുടർന്ന് പഞ്ചായത്തിലെ തെരുവുവിളക്ക് പരിപാലന പദ്ധതി അവതാളത്തിലാകുകയിരുന്നു.ഇതിന് അടിയന്തരമായി പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടിട്ടും ബന്ധപ്പെട്ട അധികാരികൾ വേണ്ട നടപടി സ്വീകരികാഞ്ഞതിനെ തുടർന്നാണ് കുത്തിയിരിപ്പ് സമരം നടത്തിയത്. ബി.ജെ.പി ആറൻമുള പഞ്ചായത്ത് പ്രസിഡന്റ് വി.സുരേഷ് കുമാർ പ്രതിഷേധം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗങ്ങളായ വസന്ത് കുമാർ,കൃഷ്ണൻകുട്ടി,സുജ സുരേഷ് എന്നിവരാണ് ആറൻമുള പഞ്ചായത്ത് കാര്യാലയത്തിന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തിയത്.