പത്തനംതിട്ട : ജില്ലയിൽ ഇന്നലെ 39 പേർക്ക് കൊവിഡ്19 സ്ഥിരീകരിച്ചു.
ജില്ലയിൽ ഇതുവരെ ആകെ 688 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 149 പേർ സമ്പർക്കം മൂലം രോഗികളായവരാണ്.
ഇന്നലെ ജില്ലയിൽ 22 പേർ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 339 ആണ്. ജില്ലക്കാരായ 348 പേർ രോഗികളായിട്ടുണ്ട്. ഇതിൽ 340 പേർ ജില്ലയിലും എട്ടു പേർ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ 155 പേരും കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ 35 പേരും അടൂർ ജനറൽ ആശുപത്രിയിൽ അഞ്ചു പേരും റാന്നി മേനാംതോട്ടം സിഎഫ്എൽടിസിയിൽ 89 പേരും പന്തളം അർച്ചന സിഎഫ്എൽടിസിയിൽ 37 പേരും ഇരവിപേരൂർ സിഎഫ്എൽടിസിയിൽ 31 പേരും, ഐസൊലേഷനിൽ ഉണ്ട്.
സ്വകാര്യ ആശുപത്രികളിൽ 15 പേർ ഐസൊലേഷനിൽ ഉണ്ട്. ജില്ലയിൽ ആകെ 367 പേർ വിവിധ ആശുപത്രികളിൽ ഐസോലേഷനിൽ ആണ്. ഇന്നലെ പുതിയതായി 51 പേരെ ഐസൊലേഷനിൽ പ്രവേശിപ്പിച്ചു. ജില്ലയിൽ 2036 കോൺടാക്ടുകൾ നിരീക്ഷണത്തിൽ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 1446 പേരും, മറ്റ് സംസ്ഥാനങ്ങളിൽ നിന്നും തിരിച്ചെത്തിയ 2055 പേരും നിലവിൽ നിരീക്ഷണത്തിലാണ്.
1) യു.എ.ഇ.യിൽ നിന്ന് എത്തിയ ചിറ്റാർ സ്വദേശി 57കാരൻ.
2) മഹാരാഷ്ട്രയിൽ നിന്ന് എത്തിയ ഓതറ സ്വദേശി 48 കാരൻ.
3) ഖത്തറിൽ നിന്ന് എത്തിയ മുത്തൂർ സ്വദേശി 37കാരൻ.
4) ദുബായിൽ നിന്നു് എത്തിയ റാന്നി സ്വദേശി 36കാരൻ.
5) സൗദിയിൽ നിന്ന് എത്തിയ കോഴഞ്ചേരി സ്വദേശി 23കാരൻ.
6) മഹാരാഷ്ട്രയിൽ നിന്ന് എത്തിയ വളളംകുളം സ്വദേശി 21 വയസുകാരി.
7) ഷാർജയിൽ നിന്ന് എത്തിയ വളളംകുളം സ്വദേശി 28 കാരൻ.
8) മഹാരാഷ്ട്രയിൽ നിന്ന് എത്തിയ കുന്നന്താനം സ്വദേശിനി 25 വയസുകാരി.
9) ഷാർജയിൽ നിന്ന് എത്തിയ പരുമല സ്വദേശി 27 വയസുകാരൻ.
10) ഹൈദരാബാദിൽ നിന്ന് എത്തിയ തണ്ണിത്തോട്, എലിമുളളുംപ്ലാക്കൽ സ്വദേശി 32കാരൻ.
11) അബുദാബിയിൽ നിന്ന് എത്തിയ ഇടമലശേരി സ്വദേശി 37 വയസുകാരൻ.
12) യു.എ.ഇയിൽ നിന്ന് എത്തിയ കുരമ്പാല സൗത്ത് സ്വദേശിയായ 31 വയസുകാരൻ.
13) കുവൈറ്റിൽ നിന്ന് എത്തിയ മാന്തുക സ്വദേശി 31 വയസുകാരൻ.
14) സൗദിയിൽ നിന്ന് എത്തിയ പന്തളം സ്വദേശി 45 കാരൻ.
15) ദുബായിൽ നിന്ന് എത്തിയ കോയിപ്രം, വരയന്നൂർ സ്വദേശിനി 57 വയസുകാരി.
16) കുവൈറ്റിൽ നിന്ന് എത്തിയ ഇടയാറന്മുള സ്വദേശി 30കാരൻ.
17) മസ്‌ക്കറ്റിൽ നിന്ന് എത്തിയ കൂടൽ സ്വദേശി 36കാരൻ.
18) മസ്‌ക്കറ്റിൽ നിന്ന് എത്തിയ കുമ്മണ്ണൂർ സ്വദേശി 42കാരൻ.
19) ഷാർജയിൽ നിന്ന് എത്തിയ കൂടൽ സ്വദേശി 50 വയസുകാരൻ.
സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവർ
1) കോന്നി, എലിയറയ്ക്കൽ സ്വദേശിയായ 60 വയസുകാരൻ.
2) തിരുവല്ല സ്വദേശിയായ 60 വയസുകാരൻ.
3) നാരങ്ങാനം സ്വദേശിയായ 46 വയസുകാരൻ.
4) വളളിക്കോട് സ്വദേശിയായ 38 വയസുകാരൻ.
5) വളളിക്കോട് സ്വദേശിയായ 38 വയസുകാരൻ.
6) കുമ്പഴ സ്വദേശിനിയായ 42 വയസുകാരി.
7) കുമ്പഴ സ്വദേശിയായ 18 വയസുകാരൻ.
8) കുലശേഖരപതി സ്വദേശിയായ 25 വയസുകാരൻ.
9) പത്തനംതിട്ട സ്വദേശിയായ 55 വയസുകാരൻ.
10) കുമ്പഴ സ്വദേശിയായ 60 വയസ്സുകാരൻ.
11) കോഴഞ്ചേരി സ്വദേശിയായ 60 വയസുകാരൻ.
(കൂടാതെ റാപ്പിഡ് ആന്റിജൻ ടെസ്റ്റിലൂടെ ഒൻപതു പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇവർ മുമ്പ് രോഗം സ്ഥിരീകരിച്ചവരുമായി സമ്പർക്കമുളളവരാണ്.)
പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ
(ക്രമനമ്പർ, തദ്ദേശസ്വയംഭരണ സ്ഥാപനം, വാർഡ് എന്ന ക്രമത്തിൽ).
1) കലഞ്ഞൂർ 5, 6.
2) പ്രമാടം 10.
3) അടൂർ 24, 26.
4) അയിരൂർ 15.
5) തണ്ണിത്തോട് 3, 4, 5, 6, 7, 8.