കേരള സർവകലാശാല
എൻ.എസ്.എസ് കോളേജ്, നിലമേലിൽ ജൂൺ 15 ലെ പരീക്ഷ റദ്ദാക്കി പുനഃപരീക്ഷ ജൂലൈ 23 ന്
ജൂൺ 15 രാവിലെ 9.30 ന് എൻ.എസ്.എസ് കോളേജ്, നിലമേലിൽ നടത്തിയ ആറാം സെമസ്റ്റർ ബി.എ-സി.ബി.സി.എസ് ഇംഗ്ലീഷ് (EN1644/CG 1642 Womens Writing) മലയാളം (വിവർത്തനം, സിദ്ധാന്തവും പ്രയോഗവും), ഹിസ്റ്ററി (HY 1644 20th Century Revolutions), ഇക്കണോമിക്സ് (EC 1644 International Economics) പരീക്ഷകൾ റദ്ദു ചെയ്തു. പുനഃപരീക്ഷ ജൂലായ് 23 ന് രാവിലെ 9.30 ന് അതേ കേന്ദ്രത്തിൽ നടത്തും. എൻ.എസ്.എസ് കോളേജ്, നിലമേൽ കേന്ദ്രമായി പരീക്ഷ എഴുതിയ എല്ലാ വിദ്യാർത്ഥികളും പുനഃപരീക്ഷ എഴുതണം.
എം.ജി സർവകലാശാല
ബി.എഡ് പരീക്ഷ 22 മുതൽ;
താമസിക്കുന്ന ജില്ലയിൽ എഴുതാം
നാലാം സെമസ്റ്റർ ബി.എഡ് പരീക്ഷ 22, 24, 27 തീയതികളിൽ നടക്കും. പരീക്ഷ കേന്ദ്രം മാറ്റത്തിന് അപേക്ഷിച്ച വിദ്യാർത്ഥികൾക്ക് താമസിക്കുന്ന ജില്ലയിൽ പരീക്ഷ എഴുതാം. കൊവിഡ് വ്യാപനം മൂലം തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ പരീക്ഷ നടത്താൻ സാധിക്കില്ല. തിരുവനന്തപുരം, കൊല്ലം ജില്ലകൾ തിരഞ്ഞെടുത്ത വിദ്യാർത്ഥികൾക്ക് മാതൃസ്ഥാപനത്തിൽ പരീക്ഷയ്ക്ക് ഹാജരാകാം. ഈ ജില്ലകളിൽ പരീക്ഷയെഴുതാൻ സാധിക്കാത്തവർക്ക് മറ്റൊരു പരീക്ഷയ്ക്ക് അവസരം നൽകും. പ്രത്യേക പരീക്ഷാകേന്ദ്രങ്ങളിൽ പരീക്ഷയെഴുതുന്നവർ മാതൃസ്ഥാപനത്തിൽനിന്ന് ഇ-മെയിൽ മുഖേന ഹാൾടിക്കറ്റുകൾ കൈപ്പറ്റി, ഫോട്ടോപതിച്ച തിരിച്ചറിയൽ രേഖ സഹിതം പരീക്ഷയ്ക്ക് ഹാജരാകണം. പരീക്ഷ കേന്ദ്രം മാറ്റത്തിന് അപേക്ഷിച്ചവർക്ക് മാതൃസ്ഥാപനത്തിലും പരീക്ഷയെഴുതാം. വിവിധ മേഖലകളിൽ കണ്ടെയ്ൻമെന്റ് സോണുകൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ ആലുവ സെന്റ് സേവ്യേഴ്സ് ട്രെയിനിംഗ് കോളേജിലെ വിദ്യാർത്ഥികൾ അങ്കമാലി ഓക്സീലിയം ട്രെയിനിംഗ് കോളേജിലും എറണാകുളം സെന്റ് ജോസഫ്സ് ട്രെയിനിംഗ് കോളേജിലെ വിദ്യാർത്ഥികൾ പൂത്തോട്ട സഹോദരൻ അയ്യപ്പൻ മെമ്മോറിയൽ ബി.എഡ് കോളേജിലും തിരുവല്ല ടൈറ്റസ് സെക്കൻഡ് ട്രെയിനിംഗ് കോളേജിലെ വിദ്യാർത്ഥികൾ തിരുവല്ല സെന്റ് മേരീസ് ട്രെയിനിംഗ് കോളേജിലും പരീക്ഷയെഴുതണം.
കാലിക്കറ്റ് സർവകലാശാല
പരീക്ഷാഫലം
മൂന്നാം സെമസ്റ്റർ എം.എസ് സി അപ്ലൈഡ് ജിയോളജി (സി.യു.സി.എസ്.എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് ആഗസ്റ്റ് നാല് വരെ അപേക്ഷിക്കാം.
ഒന്നാം സെമസ്റ്റർ എം.ഫിൽ കമ്പാരറ്റീവ് ലിറ്ററേച്ചർ (2017 പ്രവേശനം) പരീക്ഷാഫലം വെബ്സൈറ്റിൽ.
നാലാം സെമസ്റ്റർ എൽ എൽ.ബി (യൂണിറ്ററി), എട്ടാം സെമസ്റ്റർ ബി.ബി.എ എൽ എൽ.ബി (ഓണേഴ്സ്) റഗുലർ/സപ്ലിമെന്ററി പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് ആഗസ്റ്റ് ഒന്ന് വരെ അപേക്ഷിക്കാം.
കണ്ണൂർ യൂണി വാർത്തകൾ
പ്രായോഗിക / വാചാപരീക്ഷഅവസാന വർഷ യു.ജി ഡിഗ്രിയുടെ (വിദൂര വിദ്യാഭ്യാസം -റഗുലർ / സപ്ലിമെന്ററി - 2011 അഡ്മിഷൻ മുതൽ ) പ്രായോഗിക/ വാചാപരീക്ഷാ നടത്തിപ്പിനുള്ള നിർദ്ദേശങ്ങൾ വെബ്സൈറ്റിൽ.പരീക്ഷാടൈംടേബിൾമൂന്നാം വർഷ ബി.കോം / ബി.ബി.എ പ്രായോഗിക പരീക്ഷയുടെവിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
ആരോഗ്യ സർവകലാശാല
തീയതി നീട്ടി
തൃശൂർ ആരോഗ്യശാസ്ത്ര സർവകലാശാല അവസാന വർഷ എം.ഡി/ എം.എസ് ആയുർവേദ ഡിഗ്രി റഗുലർ/സപ്ലിമെന്ററി (2016 സ്കീം) പരീക്ഷയുടെ ഡെസർട്ടേഷൻ ഫൈനില്ലാതെ സമർപ്പിക്കുന്നതിനുള്ള തീയതി ആഗസ്റ്റ് ഏഴ് വരെ ദീർഘിപ്പിച്ചു. ഫൈനോടുകൂടി ഡെസർട്ടേഷൻ ആഗസ്റ്റ് പതിന്നാലു വരെ സമർപ്പിക്കാം.
ടൈംടേബിൾ
നാലാം വർഷ ബി.എസ് സി നഴ്സിംഗ് (ആയുർവേദ) ഡിഗ്രി സപ്ലിമെന്ററി തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
ഫോർത്ത് പ്രൊഫഷണൽ ബി.ഫാം (ആയുർവേദ) ഡിഗ്രി സപ്ലിമെന്ററി തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.