കഴക്കൂട്ടം: ചെമ്പകമംഗലത്തിനടുത്തെ ഹോട്ടൽ ആക്രമിച്ച് ഉടമയായ സ്ത്രീയെ കയ്യേറ്റം ചെയ്ത കേസിൽ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ വെങ്കുളം സ്വദേശി മോനി (27) യെ മംഗലപുരം പൊലീസ് അറസ്റ്റുചെയ്തു.ഹോട്ടലിലെ ചില്ല് തകർക്കുകയും പാർക്ക് ചെയ്തിരുന്ന വാഹനത്തിന്റെ ഗ്ലാസ് അടിച്ചു തകർത്തു ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു. മംഗലപുരം പൊലീസ് ഇൻസ്‌പെക്ടർ പി.ബി.വിനോദ് കുമാർ, എസ്.ഐ തുളസീധരൻ നായർ, ജി.എസ്,ഐമാരായ ഗോപകുമാർ, ഹരി, രാധാകൃഷ്ണൻ പൊലീസുകാരായ കുമാർ, വിഷ്ണു, ശാലു, അരുൺ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റു ചെയ്തത്.