കഴിഞ്ഞ ഒരാഴ്ചയായി ഇൻസ്റ്റഗ്രാമിൽ തന്റെ 'ഹോട്ട് " ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നത് പതിവായിരിക്കുകയാണ് അമലാപോൾ.മാസങ്ങൾക്ക് മുൻപ് ഉത്തരേന്ത്യൻ ഗായകരായ ബൽവീന്ദർ സിംഗിനെ കല്യാണം കഴിച്ചുവെന്ന വാർത്തകൾ പരന്നതിനെെ തുടർന്ന് അമലാപോൾ സോഷ്യൽ മീഡിയയിൽ നിന്ന് അകലം പാലിച്ചിരുന്നു.ഇരുവരും ഒന്നിച്ച് ഒരു വിവാഹച്ചടങ്ങിൽ പങ്കെടുത്ത ചിത്രങ്ങളായിരുന്നു വിവാഹ വാർത്തയ്ക്കാധാരം. ബൽവീന്ദർ സിംഗ് തന്റെ ഇൻസ്റ്റാഗ്രാം പേജിൽ നിന്ന് പിന്നീട് ആ ചിത്രങ്ങൾ നീക്കം ചെയ്തു.സംവിധായകൻ എ.എൽ. വിജയിൽ നിന്ന് വിവാഹമോചനം നേടിയ തന്റെ പുനർ വിവാഹം ഉടനെയൊന്നുമുണ്ടാകില്ലെന്ന് അമലാ പോൾ അടുത്തിടെ ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.ബൽവീന്ദർ സിംഗുമായുള്ള അമലയുടെ ബന്ധത്തിലും വിള്ളലുകൾ വീണെന്ന് റിപ്പോർട്ടുണ്ട്.നിത്യേനയെന്നോണം ഇൻസ്റ്റഗ്രാമിൽ അമല പോസ്റ്റ് ചെയ്യുന്ന ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ ആരാധകർ ആവേശപൂർവമാണ് ഏറ്റെടുക്കുന്നത്.