തിരുവനന്തപുരം: ജഗതി ഗവ.ബധിര ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ ഹുമാനിറ്റീസ് ബാച്ചിലേക്കുള്ള പ്രവേശനത്തിന് അപേക്ഷിക്കാം.
പത്താം ക്ലാസ് പാസായ 40 ശതമാനമോ അതിൽ കൂടുതലോ കേൾവി-സംസാര വൈകല്യമുള്ള കുട്ടികളാണ് അപേക്ഷിക്കേണ്ടത്. ഹോസ്റ്റൽ സൗകര്യവും ഭക്ഷണവും സൗജന്യം. അപേക്ഷാ ഫോമിനും വിശദവിവരങ്ങൾക്കും ഫോൺ: 9074083195, 9495368905, 9497218292.