മനോഹരൻ
വട്ടപ്പാറ : കാളികോണത്തു പുത്തൻ വീട്ടിൽ പരേതനായ രാമകൃഷ്ണൻ ആശാരിയുടെ മകൻ മനോഹരൻ (63) നിര്യാതനായി. സഹോദരിമാർ : സുകുമാരി, ശൈലജ, സതി, പ്രസന്ന. സഞ്ചയനം : വെള്ളിയാഴ്ച രാവിലെ 8.30 ന്.
കെ. ഭാസുരാംഗൻ
കള്ളിക്കാട് : കള്ളിക്കാട് ദ്വാരകയിൽ കെ. ഭാസുരാംഗൻ (95) നിര്യാതനായി. ഭാര്യ : വാസന്തി ദേവി. മക്കൾ : അജിത് ലാൽ, സജിത് ലാൽ. മരുമക്കൾ : ദിവ്യ, സ്മിത. സഞ്ചയനം 26 ന് രാവിലെ 8.30 ന്.
മേരി ജോർജ്
ബേക്കറി ജംഗ്ഷൻ : ചെമ്പകനഗർ 40, തൃപ്തിയിൽ മേരി ജോർജ് (74, റിട്ട. കേരള പൊലീസ് അഡ്മിനിസ്ട്രേറ്റീവ് വിംഗ് സീനിയർ സൂപ്രണ്ട്) നിര്യാതയായി. ഭർത്താവ് : പരേതനായ എ. ജോർജ് (ചാക്ക ഐ.ടി.ഐ). മക്കൾ : ജോബ് ജോർജ്, ഷിബു ജോർജ്, ബിജു ജോർജ്, സജു ജോർജ്. മരുമക്കൾ : മേരി ജോബ്, തെരേസ ഷിബു, സിന്ധു ബിജു, ഷൈനി സജു. സംസ്കാരം ഇന്ന് രാവിലെ 11.30 ന് സെന്റ് ജോസഫ് മെട്രോ പോളിറ്റൻ ചർച്ചിലെ ശുശ്രൂഷകൾക്ക് ശേഷം പാറ്റൂർ റോമൻ കത്തോലിക്ക സെമിത്തേരിയിൽ.
മീരാ സാഹിബ്
വട്ടപ്പാറ : കൊഞ്ചിറ ചിറമുക്ക് നരിക്കൽ നിസാ മൻസിലിൽ മീരാ സാഹിബ് (68, റിട്ട. കെ.എസ്.ആർ.ടി.സി) നിര്യാതനായി. ഭാര്യ : ഐഷാബീവി. മക്കൾ : നവാസ്, നിയാസ്, നിസാം. മരുമക്കൾ : സോണിമ, റഫ, സൗമ്യ.
കെ.ജി. ശിവകുമാരൻ നായർ
തിരുവനന്തപുരം : കുന്നുകുഴി വടയ്ക്കാട് വിജയഗോകുലത്തിൽ കെ.ജി. ശിവകുമാരൻ നായർ (77) നിര്യാതനായി. ഭാര്യ : വിജയലക്ഷ്മി അമ്മ. മക്കൾ : രാജ് കുമാർ (മുംബെയ്), രവികുമാർ (ഹൈദരാബാദ്). മരുമക്കൾ : ജ്യോതി, ദിവ്യ. സഞ്ചയനം 26 ന്.