police-

ചിറയിൻകീഴ്: മാസ്‌ക് ധരിച്ചില്ലെന്ന് പറഞ്ഞ് യുവാവിനെ പൊലീസ് തല്ലിച്ചതച്ചതായി പരാതി. അഴൂർ മണ്ണീർവിളാകം വീട്ടിൽ ജയലാലിനെയാണ് (39) ചിറയിൻകീഴ് പൊലീസ് ചൂരൽ കൊണ്ട് അടിച്ചത്. സുഹൃത്തായ പുതുവൽ ചരുവിളയിൽ ലാലിനും (45) മർദ്ദനമേറ്റു. ഇരുവരും ജോലി കഴിഞ്ഞ് ആട്ടോയിൽ വീടിനടുത്തെത്തിയപ്പോഴാണ് ചിറയിൻകീഴ് എസ്.ഐയും സംഘവും സ്ഥലത്തെത്തിയത്. ജീപ്പിൽ നിന്ന് ചാടിയിറങ്ങി ചൂരൽ ഉപയോഗിച്ച് ക്രൂരമായി മർദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്‌തെന്നാണ് പരാതി. കൈകൾക്കും കാലിനും വയറിനും പരിക്കേറ്റ ജയലാലിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഉദ്യോഗസ്ഥർക്കെതിരെ ഉന്നത പൊലീസ് അധികൃതർക്ക് പരാതി നൽകുമെന്ന് ഇവർ പറഞ്ഞു. സംഭവുമായി ബന്ധപ്പെട്ട് ഹൈക്കോടതി രജിസ്ട്രാർ, ഡി.ജി.പി എന്നിവർക്ക് പരാതി നൽകുമെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.എസ്. കൃഷ്‌ണകുമാർ അറിയിച്ചു.