24-fire-service
കേരള ഫയർ സർവ്വീസ് അസോസിയേഷൻ കോട്ടയം മേഖല കമ്മറ്റിയുടെ ഉച്ചഭക്ഷണ വിതരണ പരിപാടിയുടെ ഭാഗമായി കരുണ യുടെ നേതൃത്വത്തിൽ നടക്കുന്ന വിശപ്പുരഹിത ചെങ്ങന്നൂർ ഉച്ചഭക്ഷ പദ്ധതിയിലേക്ക് സംഘടന സമാഹരിച്ച ഭക്ഷ്യധാന്യങ്ങൾ സജി ചെറിയാൻ എംഎൽഎ ഏറ്റു വാങ്ങുന്നു

ചെങ്ങന്നൂർ: വിശപ്പ് രഹിത കേരളം എന്ന പദ്ധതിയിൽ കേരള ഫയർ സർവീസ് അസോസിയേഷൻ കോട്ടയം മേഖല കമ്മിറ്റി നടത്തിവരുന്ന ഉച്ചഭക്ഷണ വിതരണ പരിപാടിയുടെ ഭാഗമായി ചെങ്ങന്നൂർ കരുണ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന വിശപ്പുരഹിത ചെങ്ങന്നൂർ ഉച്ചഭക്ഷ്യ പദ്ധതിയിലേക്ക് സംഘടന സമാഹരിച്ച ഭക്ഷ്യധാന്യങ്ങൾ നൽകി. കരുണ ചെയർമാൻ സജി ചെറിയാൻ എം.എൽ.എ കിറ്റുകൾ ഏറ്റു വാങ്ങി.അസോസിയേഷൻ കോട്ടയം മേഖല പ്രസിഡന്റ് പി.സജു,മേഖല കമ്മിറ്റിയംഗങ്ങളായ അനന്തകൃഷ്ണൻ, ശിവ പ്രസാദ്, യൂണിറ്റ് കൺവീനർ അജിൻ ചാക്കോ, വിക്രമരാജ് എന്നിവർ പങ്കെടുത്തു.