പന്തളം:ഓൺലൈൻ പഠന സൗകര്യങ്ങളില്ലാത്ത മൂന്ന് കുടുംബങ്ങൾക്ക് കുളനട പുതുവാക്കൽ ഗ്രാമീണ വായനശാലാ ഓൺലൈൻ പഠന സഹായ പദ്ധതിയുടെ ഭാഗമായി ടി.വി വാങ്ങി നല്കി.പുതുവാക്കൽ, മാന്തുക തെക്ക്, കടലിക്കുന്ന് വാർഡുകളിലെ മൂന്ന് കുടുംബങ്ങളിലെ കുട്ടികൾക്കാണ് ഗ്രാമീണ വായനശാല പ്രവർത്തകർ സഹായം നല്കിയത്. പ്രസിഡന്റ് ജോസ് കെ.തോമസ്,സെക്രട്ടറി ശശി പന്തളം,വൈസ് പ്രസിഡന്റ് ആനന്ദൻ എൻ.ടി,ജോ:സെക്രട്ടറി പി.എം.ശാമവേൽ, ചാരിറ്റി കൺവീനർ റോഷൻ വി.ജെ എന്നിവരുടെ നേതൃത്വത്തിൽ അതത് വീടുകളിൽ നടന്ന ചടങ്ങിൽ കുളനട പഞ്ചായത്ത് അംഗങ്ങളായ എൽ.സി ജോസഫ്, ശശികല സരേഷ് എന്നിവർ പങ്കെടുത്തു.