പന്തളം: കുളനട ഗ്രാമപഞ്ചായത്തിൽ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ ഒരുങ്ങുന്നു. പിൽഗ്രീം അമിനിറ്റി സെന്ററിൽ ഉള്ള മുറികളും ഹാളും അനുബന്ധ സൗകര്യങ്ങളുമാണ് ഇതിനുവേണ്ടി സജ്ജമാക്കുന്നത്. 100 കിടക്കകളോടെ മൂന്ന്ദിവസത്തിനകം പ്രവർത്തനം തുടങ്ങുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശോകൻ കുളനട പറഞ്ഞു. കുളനട ഗവ: ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ: പ്രവീൺ കുമാർ, ഡോ: ശ്യാം, പഞ്ചായത്ത് പ്രസിഡന്റ് അശോകൻകുളനട, പഞ്ചായത്ത് അംഗം കെ ആർ ജയചന്ദ്രൻ, പഞ്ചായത്ത് സൂപ്രണ്ട് രാജേഷ്, അസിസ്റ്റന്റ് സെക്രട്ടറി ശ്രീകുമാർ എന്നിവർ അമിനിറ്റി സെന്റർ സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തി.