ഇലന്തൂർ : പഞ്ചായത്തിലെ ആറ് വാർഡുകളിലെ കുടിവെള്ളക്ഷാമത്തിന് പരിഹാരമാകുന്നു . പത്തു വർഷങ്ങൾക്കു ശേഷം പി .ഐ.പി ബ്രാഞ്ച് കനാൽ നവീകരിക്കുകയാണ്. 10.5 ലക്ഷം രൂപയാണ് ഇതിനായി അനുവദിച്ചിരിക്കുന്നത്.പദ്ധതിക്ക് ഭരണാനുമതിയായി , . 2009 - 10 കാലയളവിൽ ജലവിതരണം നിലച്ച കനാൽ വീണാ ജോർജ് എം.എൽ.എ യുടെ ശ്രമഫലമായാണ് ഇപ്പോൾ നവീകരിക്കുന്നത്. നെൽകൃഷി പുനരാരംഭിക്കുന്നതിനും സബ് കനാൽ പുനർനിർമാണത്തിലൂടെ കഴിയും. സ്റ്റേഡിയത്തിന് അടിയിലൂടെയാണ് പ്രസ്തുത കനാലിന്റെ പൈപ്പ് ലൈൻ പോകുന്നത്. എം.എൽ.എ ആസ്തി വികസന ഫണ്ടിൽ നിന്ന് 85 ലക്ഷം രൂപ വകയിരുത്തിയാണ് സ്റ്റേഡിയം നിർമ്മിക്കുന്നത്.
പൂക്കോട്, ഇടപ്പരിയാരം ഭാഗങ്ങളിലെ കുടിവെള്ള ക്ഷാമവും , വരൾച്ചയും കണക്കിലെടുത്താണ് കനാൽ വഴിയുള്ള ജലവിതരണം പുനസ്ഥാപിക്കുന്നതിന് നടപടി സ്വീകരിച്ചതെന്ന് എം.എൽ.എ പറഞ്ഞു.