ഓമല്ലൂർ : പഞ്ചായത്തിലെ 9ാം വാർഡിൽ ശോചയനീവസ്ഥലായിരുന്ന ആറ്റരികം റോഡ് നിർമ്മാണം ഉടൻ പൂർത്തിയാകുമെന്ന് വീണാ ജോർജ്ജ് എം.എൽ.എ അറിയിച്ചു. 25 ലക്ഷം രൂപയാണ് നിർമ്മാണ പ്രവൃത്തിക്കായി അനുവദിച്ചത്. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ നിന്ന് 15 ലക്ഷം രൂപയും 10 ലക്ഷം രൂപ എം.എൽ.എ ഫണ്ടിൽ നിന്നുമാണ് പ്രവ്യത്തിക്കായി വകയിരുത്തിരിക്കുന്നത്.ഓമല്ലൂർ പഞ്ചായത്തിൽ വാഴമുട്ടത്ത് അച്ചൻകോവിലാറിന്റെ തീരത്ത് കൂടിയുള്ള ആറ്റരികം റോഡിന്റെ 600മീറ്റർ ഭാഗം കോൺക്രീറ്റിംഗ് കഴിയുമ്പോൾ ഈ റോഡിന്റെ നിർമ്മാണം പൂർത്തിയാകുമെന്ന് എം.എൽ.എ പറഞ്ഞു. റോഡിന്റെ പൂർത്തീകരണത്തോടെ ഏറെക്കാലമായി പ്രദേശവാസികൾ അനുഭവിച്ച യാത്രാദുരിതത്തിന് പരിഹാരം ആകുമെന്ന് എം.എൽ.എ പറഞ്ഞു.