
തിരുവനന്തപുരം: ചെന്നൈ അണ്ണായൂണിവേഴ്സിറ്റിയുടെ കീഴിൽ കാരക്കോണത്തിനു സമീപം മഞ്ഞാലുംമൂട്ടിൽ പ്രവർത്തിക്കുന്ന നാരായണഗുരു കോളേജ് ഓഫ് എൻജിനീയറിംഗിൽ ബി.ടെക് (സിവിൽ,മെക്കാനിക്കൽ,ആട്ടോ മൊബൈൽ,ഇലക്ട്രിക്കൽ,ഇലക്ട്രോണിക്സ് കംപ്യൂട്ടർ സയൻസ്) കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. കീം പരീക്ഷ നിർബന്ധമില്ല. എം.ഇ സ്ട്രക്ചറൽ എൻജിനീയറിംഗ്,അപ്ളൈഡ് ഇലക്ട്രോണിക്സ്,കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിംഗ്,പവർ ഇലക്ട്രോണിക്സ് ആൻഡ് ഡ്രൈവ്സ് എന്നീ പി.ജി എൻജിനീയറിംഗ് കോഴ്സുകളും എം.ബി.എ,എം.സി.എ കോഴ്സുകളും ലഭ്യമാണ്. വിദ്യാർത്ഥികൾക്ക് കോളേജ് ബസ് സൗകര്യം ഉപയോഗപ്പെടുത്താവുന്നതാണ്. ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ചുള്ള ഓൺലൈൻ ക്ലാസ്,ഇ- നോട്സ് പഠന സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
ഫോൺ :9400960010, 9400980010.കൂടുതൽ വിവരങ്ങൾക്ക് (Website: www.ngce.ac.in), www.facebook.com/ngceconnect