ente-karuthal-

കൂടുതൽ വായനക്കാരുടെ ചിത്രങ്ങൾ കേരളകൗമുദി ഇപേപ്പറിന്റെ രണ്ടാം പേജിൽ

തിരുവനന്തപുരം: കൊവിഡിനെതിരായ പോരാട്ടത്തിന്റെ ഭാഗമായി കേരളകൗമുദി ആവിഷ്‌കരിച്ച 'എന്റെ കരുതൽ'- മാസ്‌ക് ക്യാമ്പെയിനിൽ നിറഞ്ഞ പങ്കാളിത്തവുമായി,​ മാസ്‌ക് ധരിച്ച ചിത്രങ്ങളയച്ച് ആയിരക്കണക്കിന് വായനക്കാർ. ചലച്ചിത്ര താരങ്ങളും രാഷ്‌ട്രീയ,​ കായിക താരങ്ങളും ഉൾപ്പെടെ വിഭിന്ന മേഖലകളിലെ പ്രമുഖർ മാസ്‌ക് ധരിച്ച ചിത്രങ്ങളുമായി തുടക്കമിട്ട ക്യാമ്പെയിനിന്റെ ഭാഗമായി കേരളകൗമുദി ഫേസ്ബുക്ക് പേജിലൂടെ ഈ പോരാട്ടത്തിൽ പങ്കാളികളാകാൻ വായനക്കാർക്ക് അവസരമൊരുക്കിയിരുന്നു.

ഇന്നലെ വൈകിട്ട് വരെ ലഭിച്ച ഫേസ്ബുക്ക് പോസ്റ്റുകളിൽ നിന്ന് പ്രേക്ഷകരുടെ പ്രിയതാരവും എംപിയുമായ സുരേഷ് ഗോപി എം.പിയും,​ ഇഷ്ട നായിക അനു സിത്താരയും ചേർന്ന് തിരഞ്ഞെടുത്ത നാല് ഫോട്ടോകൾ ഇതാ. മാസ്‌ക് ധരിച്ചും സാമൂഹിക അകലം പാലിച്ചും കൊവിഡ് പ്രതിരോധത്തിന് ശക്തി പകരാം. സുരക്ഷിതരായിരിക്കാനുള്ള ഈ കരുതൽ കുടുംബത്തോടും സമൂഹത്തോടുമുള്ള നമ്മുടെ ഉത്തരവാദിത്വമാണെന്ന് തിരിച്ചറിയുക. കേരളകൗമുദിക്കൊപ്പം മാസ്ക് വ്യക്തിത്വത്തിന്റെ ഭാഗമാക്കാം.

ph1

ph2

ridhi

dilruba
f