തൊടുപുഴ: ഗുരുജി സ്വയം സഹായ സംഘത്തിന്റെ ആഭിമുഖ്യത്തിൽ കുമാരമംഗലത്ത് ഞാറുനടീൽ മഹോത്സവം നടത്തി. ആർ.എസ്.എസ് ഇടുക്കി വിഭാഗ് കാര്യവാഹ് പി. ആർ. ഹരിദാസ്, ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.എസ്. അജി, തൊടുപുഴ നിയോജക മണ്ഡലം പ്രസിഡന്റ് പ്രസാദ് വണ്ണപ്പുറം, കർഷക മോർച്ച മണ്ഡലം പ്രസിഡന്റ് സനൽ കുമാർ, ജില്ലാ ട്രഷറർ സുരേഷ് നാരായണൻ, ബി.ജെ.പി ജില്ലാ എക്‌സിക്യൂട്ടീവ് അംഗം ടി.എൻ. സുശീലൻ നായർ, കുമാരമംഗലം പഞ്ചായത്ത് ജനറൽ സെക്രട്ടറി വിനോദ് പനച്ചിക്കാട്ട് പാറയിൽ, പഞ്ചായത്ത് അംഗങ്ങളായ അഡ്വ. ബിനു, ഉഷ നാരായണൻ എന്നിവർ നേതൃത്വം നൽകി.